കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി വി.എന്‍.വാസവന്. മെഡിക്കല്‍ കോളജില്‍ തകര്‍ന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോയെന്ന് വാസവന് ചോദിച്ചു.
അപകടമുണ്ടായതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് വാദമെങ്കില്‍ വിമാന അപകടമുണ്ടായാല്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വീകരണം ഒരുക്കിയ ചടങ്ങില്‍ 11 പേര്‍ക്കാണ് ജീവന് നഷ്ടടമായത്. എന്നിട്ട് ഏതെങ്കിലും മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യമുയര്ന്നോയെന്നും വാസവന് ചോദിച്ചു.
വാഹനാപകടം ഉണ്ടായാല്‍ ഉടനെ ഗതാഗതമന്ത്രി രാജിവയ്ക്കണോ. കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണെന്ന് അന്ന് തന്നെ സൂചിപ്പിച്ചതാണ്. അതിന് പരിഹാരം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.